പ്രതീക്ഷ (ചെറുകഥ)

  • 0

___________________________പ്രതീക്ഷ_______________________________
അന്നൊരു holiday ആയിരുന്നു. പതിവ് പോലെ ഞാന്‍ കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ചെന്നിരുന്നു.ഫസിബൂക് തുറക്കാന്‍ ആകുലപ്പെട്ടു.ഒരു ദിവസം തുറക്കാതെ പോയാല്‍ അപ്പോള്‍ തുടങ്ങും ,എന്തെന്നില്ലാത്ത ടെന്‍ഷന്‍. ന്യൂസ്‌ ഫീഡ് എടുക്കാന്‍ തിടുക്കപ്പെട്ടു .പതിവ് പോലെ തന്നെ പെട്രോള്‍ വില വര്‍ധനവിനെ കുറിച്ചുള്ള പോസ്റ്റുകള്‍ മാത്രം. അധികൃതര്‍ ഇതൊന്നും കാണുന്നില്ലേ?? അതോ അന്തത ഭാവിക്കുന്നതോ?? ആവര്‍ത്തന വിരസത നന്നേയുണ്ട് .മടുത്തപ്പോള്‍ ഞാനെന്റെ ഫ്രണ്ട്സ് ആയി ചാറ്റ് ചെയ്യാമെന്ന് കരുതി , അപ്പോഴോ; ഓണ്‍ലൈനില്‍ ഒരു ഈച്ച പോലുമില്ല, കഷ്ട്ടം ഇവന്മാരൊക്കെ ഇതെവിടെപ്പോയി? വല്ലപ്പോഴും കിട്ടുന്ന ഒരവധിയാ...,
ഇന്ന് ഞാന്‍ ബോറടിച്ചു മരിക്കും. അങ്ങനെ ഇരിക്കവേ ദാ ഒരു പുതിയ notification ; saji commented on govindan nair’s status .വെറുതെ ഇരിക്കല്ലേ ,അതിലൊന്ന് ഗവേഷണം നടത്തിയേക്കാം എന്ന് വിചാരിച്ചു. കൊള്ളാമല്ലോ..അതൊരു കവിതയായിരുന്നു.വളരെ മനോഹരമായിരിക്കുന്നു.പിന്നെ കവിയെ തിരക്കലായി. “GOVINDAN NAIR” അതായിരുന്നു പേര് .പക്ഷെ പ്രൊഫൈല്‍ പിക്ചര്‍ ഇട്ടിട്ടില്ല.പകരം ഒരു ചിത്രം, അതില്‍ ഇങ്ങനെ എഴുതിയിരുന്നു “its hard to forget someone who,gave you so much to remember” അദ്ദേഹത്തിന്റെ വാളില്‍ കയറി നോക്കിയാ ഞാനൊന്ന് ഞെട്ടി. നിറയെ കവിതകള്‍.എല്ലാം ഒന്നിനൊന്നു മെച്ചം.പിന്നെയൊന്നും നോക്കിയില്ല friend request അയച്ചു. ഭാഗ്യമെന്നു പറയട്ടെ അതപ്പോള്‍ തന്നെ സ്വീകരിച്ചു. അദ്ദേഹം Onlinil വന്നു. പിന്നെയൊന്നും നോക്കിയില്ല ആദ്യമായിട്ട് കിട്ടിയ ഒരു കവിയാണ്‌ , ചാറ്റിംഗ് തുടങ്ങി.
hello good morning, how are you??”
Reply വന്നു
fine mone”
“where are you from??”
“now iam in kodai kanal”
പിന്നീട് അദ്ദേഹം എന്നെ കുറിച്ച് ചോതിച്ചു.
ഞാന്‍ പറഞ്ഞു , എന്‍റെ പേര് ARUN RAJ, വീട് അന്നനാട്
അപ്പോള്‍ അടുത്തതായി ഇങ്ങനെ പറഞ്ഞു “ഞാനിടക്കൊക്കെ വല്ലതുമൊക്കെ കുതികുരിക്കാരുണ്ട്, കാണാറുണ്ടോ??”
ആളുടെ ഒട്ടു മിക്ക കവിതകളും ഇതിനകം തന്നെ ഞാന്‍ വായിച്ചു നോക്കിയിരുന്നു....ഞാനധേഹത്തിന്റെ കവിതകളെ ശരിക്കും പ്രണയിക്കുകയായിരുന്നു.എനിക്ക് അദ്ധേഹത്തെ പറ്റി ആഴത്തില്‍ അറിയണമെന്നുണ്ടായിരുന്നു, അതിനു ആദ്യം കാണേണ്ടത് അദ്ദേഹത്തിന്റെ മുഖമല്ലേ?
 ഞാന്‍ ചോതിച്ചു –“സാറിന്റെ ഫേസ് ഉള്ള ഒരു ഫോട്ടോ പോലും ഇല്ലല്ലോ”
ഉടന്‍ മറുപടി “ഈ വയസ്സന്റെ ഫോട്ടോ എന്തിനാ??”
പിന്നൊന്നും അതിനെ പറ്റി ചോതിച്ചില്ല.
“വീട്ടില്‍ ആരൊക്കെയുണ്ട്?”
“അച്ഛന്‍,അമ്മ,ചേട്ടന്‍”
“married??”
“no അതൊരു ഭാരമാണ്”
ഒരു പ്രത്യേക മനുഷ്യന്‍...എല്ലാ കവികളും മറ്റു കലാകാരന്മാരും ഇങ്ങനെയാണോ എന്ന് വിചാരിച്ചു പോയി.
നീണ്ട പരിചയപ്പെടലിനോടുവില്‍ ഞാന്‍ ചോതിച്ചു.. “ഇപ്പോള്‍ ഇതു കവിത എഴുതുന്നു??”
അദ്ദേഹം പറഞ്ഞു “വിധി” എന്നാണ് പുതിയ കവിതയുടെ പേര്‍.വൈകാതെ പ്രസിദീകരിക്കും.
“ഒരിക്കല്‍ ഞാന്‍ വരും ചലകുടിയില്‍ മോനെ കാണും..” 
എന്നിട്ടൊരു കവിതാശകലവും-‘വീണ്ടുമൊരുനാള്‍ വരുമെന്റെ ചുടലപ്പറമ്പിലെ തുട തുള്ളുമീ സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും’.......................................
നാറാണത്തു  ബ്രാന്തന്റെതാണ്.
“കൂടെ കൂടെ സര്‍ എന്ന വിളിക്കുന്നതെനിക്കിഷ്ട്ടല്ല”
ഞാന്‍ ചോതിച്ചു...”വേറെ എന്തു വിളിക്കണം?”
“നായരേട്ടാ എന്ന് വിളിച്ചോളൂ”
“നല്ല വിളിപ്പേര് നായരേട്ടാ...”
നായരേട്ടന്‍ വളരെ ഫ്രണ്ട്ലി ആണെന്നെനിക്കു മനസ്സിലായി.
“നായരേട്ടന്‍ എത്ര നേരം ഉണ്ടാകും ഓണ്‍ലൈനില്‍ ????”
“ഞാനങ്ങനെയിരിക്കും, ചെറിയ ഒരു സ്മാളൊക്കെ അടിച്ച് ,ഒരു സിഗരറ്റ് പുകച്ച്.....”
“ഫിറ്റാണോ???”
“അല്‍പ്പം...,ഇത് തന്നെ ജീവിതം ..അവസാനിച്ചിരുന്നെങ്കില്‍ സന്തോഷമായിരുന്നു..പക്ഷെ നമ്മളെ കൊണ്ട് നടക്കില്ലല്ലോ ”
നായരേട്ടന്‍റെ വാക്കുകള്‍ എന്‍റെ സകല മൂഡും കളഞ്ഞു. എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്??.
ഞാന്‍ മടിച്ചില്ല നായരെട്ടനോട് തന്നെ ചോതിച്ചു..
“ എന്തു പറ്റി നായരേട്ടാ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ???”
“എനിക്കൊരുപാട് പ്രശ്നങ്ങള്‍ ഉണ്ട് ,അതില്‍ ചിലത് ആര്‍ക്കും സോള്‍വ്‌ ചെയ്യാന്‍ കഴിയാത്തതാണ്”
“എനിക്ക് ചിലപ്പോള്‍ കഴിഞ്ഞേക്കും...നായരേട്ടന്‍ പറയുകയാണെങ്കില്‍.....”
അപ്രതീക്ഷിതമായ ഒരു മറുപടിയും കിട്ടി.
I don’t like to tell my problems to anyone..”
ഞാന്‍ പറഞ്ഞു..
“ചിലര്‍ അങ്ങനെയാണ്..,എനിക്കുമുണ്ട് പ്രോബ്ലെംസ്  ആരോടും പറയാനിഷ്ട്ടപെടത്തത്”
“എന്താ നിന്‍റെ പ്രോബ്ലെംസ്???”
ഞാന്‍ തിരിച്ചടിച്ചു...
“എന്‍റെ പ്രോബ്ലെംസ് ഞാന്‍ ആരോടും പറയാറില്ല.”
“നല്ലത് അങ്ങിനെ തന്നെ വേണം.”
ഞാന്‍ തുടര്‍ന്നു ...
“എല്ലാം പറഞ്ഞില്ലല്ലോ,നായരേട്ടന്‍ മറ്റുള്ളവരെ പോലെയല്ല എനിക്ക് അത് കൊണ്ട് ഞാന്‍ പറയാം എന്‍റെ പ്രശ്നങ്ങള്‍.”
“സോറി ഞാന്‍ വിചാരിച്ചു........”
ഞാനെന്‍റെ ആ വലിയ പ്രോബ്ലെംസ് പറഞ്ഞു തുടങ്ങി....
“എനിക്ക് മറ്റുള്ളവരോട് സംസാരിക്കാന്‍ അറിയില്ല, എന്‍റെ സ്വഭാവം എനിക്ക് തന്നെ ഇഷ്ട്ടമല്ല..ഇങ്ങനെ പോകുന്നു എന്‍റെ പ്രശ്നങ്ങള്‍”
“ഇനി ഞാന്‍ പറയാം എന്‍റെ പ്രശ്നങ്ങള്‍...,പക്ഷെ ഇതാരും അറിയരുത്.. എനിക്ക് നിന്‍റെ പ്രോമിസ് വേണം”
“പ്രോമിസ് ഞാന്‍ ആരോടും പറയില്ല..നായരെട്ടാണ് എന്നെ വിശ്വസിക്കാം”
നായരേട്ടന്‍ അദ്ദേഹത്തിന്റെ ആ ചെറിയ പ്രോബ്ലെം പറഞ്ഞു..........


  IAM A CANCER PATIENT…….”

നീണ്ട 5 മിനിട്ടുകള്‍ എന്‍റെ ഹൃദയം നിര്‍ത്താതെ വേഗത്തില്‍ ഇടിക്കുകയായിരുന്നു...,എന്തോ ഒന്ന് നെഞ്ചില്‍ കൊണ്ട പോലെ തോന്നി...
ശ്വാസം അടക്കിക്കൊണ്ട് ഞാന്‍ ചോതിച്ചു...
“മനസ്സിലായില്ല...”
“ഞാനൊരു കാന്‍സര്‍ പേഷ്യന്റ് ആണ് ഇപ്പോള്‍ മനസിലായില്ലേ എന്നെ ആര്‍ക്കും സഹായിക്കാന്‍ പറ്റില്ലെന്ന്”
എന്നിട്ടൊരു ചിരിയും.....J
ആള്‍ ഓഫ്‌ ലൈന്‍ ആവുകയും ചെയ്തു
 അത് കേട്ട ശേഷം ഞാന്‍ ചാറ്റിംഗ് നിര്തുകയല്ല ചെയ്തത് ,ശ്രിലങ്കയിലുള്ള എന്‍റെ ഫ്രണ്ട് ആയി ഞാന്‍ സംസാരിച്ചു അവര്‍ കാന്സിര്നെ കുറിച്ച് നല്ല അറിവ് ഉള്ളവരായിരുന്നു..
പിന്നീട് അവര്‍ കാന്‍സര്‍നുള്ള മരുന്നുകള്‍ ഓരോന്നായി പറഞ്ഞു തന്നു...
ഒരാഴ്ച കഴിഞ്ഞു.., നായരേട്ടന്‍ ഓണ്‍ലൈനില്‍ വന്നു..ഞാനാ അറിവുകള്‍ നായരേട്ടനുമായി പങ്കു വച്ചു.
ഞാനെല്ലാം വിശദമായി ചോതിച്ചു....
“എവിടെയാണ് കാന്‍സര്‍???”
In Brain “
“ഇതേതാ സ്റ്റേജ്???”
“രണ്ടാം സ്റ്റേജ്”
ഇത്രയും പറഞ്ഞിട്ട് വീണ്ടും എങ്ങോ മറഞ്ഞു...
നായരേട്ടനെ എങ്ങിനെ ഈ ദുരവസ്ഥയില്‍ നിന്നും രക്ഷിക്കാം എന്നതായിരുന്നു എന്‍റെ മനസ്സിലെ ആലോചനകള്‍..
ഒരു മാസത്തിനു ശേഷം അദ്ദേഹം വീണ്ടും വന്നു...
ആളൊരു മെസ്സേജും തന്നു..
come on boy you can do it…iam sure…i..will give you my number…പക്ഷെ”
“ഒരു പക്ഷേയുമില്ല ഇപ്പോള്‍ വേണം എനിക്ക് നമ്പര്‍”
“അല്ലെങ്കിലങ്ങ്‌ പോകട്ടെ മുകളിലേക്ക് എന്തു പറയാനാ...നന്ദി ..നീ ചെയ്യുന്നതൊരു നല്ല കാര്യമാണ്...keep it up...ദില്‍ കോ കഭി ഭി ചോട്ടാ നഹി കരോ...keep moving bye….ഇനി നമ്മള്‍ കണ്ടില്ലെന്നു വരും ഇനി ഒന്നോ രണ്ടോ മാസം, അടുത്ത ജന്മം പ്രതീക്ഷിക്കനീ കൂട്ടുകാരാ ജീവിതമേ നിന്‍റെ നാടകത്തിലൊരു കഥാപാത്രമാകുവാന്‍ അടിയനുണ്ട് ഭാഗ്യമെങ്കില്‍ ജനിപ്പിക്കനീ വീണ്ടും എന്‍റെ ഈ സോധരഭൂമിയില്‍”
എന്‍റെ കണ്ണുകളില്‍ ഒരു അണക്കെട്ട് പൊട്ടിയത് പോലെ കണ്ണുനീര്‍ വന്നു....
അദ്ദേഹം ഓഫ്‌ ലൈന്‍ ആവുകയും ചെയ്തു .
വീണ്ടുമൊരിക്കല്‍ അദ്ദേഹം വന്നു.....
എന്നിട്ടെന്നോട് പറഞ്ഞു....
“ഹൈ മോനെ ഞാന്‍ പോവുകയാണ്..”
“എങ്ങോട്ട്??”
“ഒരു യാത്ര എവിടെക്കെന്നു തീരുമാനിച്ചില്ല കാശിക്കു പോകണം , ചിലപ്പോള്‍ രാമേശ്വരം......അതാണ്‌ ലക്‌ഷ്യം”
“അപ്പോള്‍ ഇനി ചാലകുടിയിലേക്ക് വരുന്നില്ലേ??”
“ഇല്ലെഡാ ഇനി ആരെയും കാണുന്നില്ല.”
“അപ്പോള്‍ എന്നെ?? L
“നമുക്ക് കാണാം ഒരു ദിവസം ബാക്കിയുണ്ടെങ്കില്‍ അന്ന് ഞാന്‍ നിന്നെ വീട്ടില്‍ വന്നു കാണും.”
“എങ്കില്‍ നമ്പര്‍ എങ്കിലും തനിട്ടു പോകാമോ ???”
“നിന്‍റെ നമ്പര്‍ പറ ഞാന്‍ നിന്നെ വിളിക്കാം ,പക്ഷെ ഇപ്പോളല്ല ട്രെയിനില്‍ ഇരിക്കുമ്പോള്‍”
ഞാനെന്‍റെ നമ്പര്‍ കൊടുത്തു.
അദ്ദേഹത്തിന്റെ ഒരു വിളിക്ക് വേണ്ടി ഞാന്‍ കാതോര്‍ത്തിരുന്നു...അന്ന് രാത്രിയുടെ അന്ത്യയാമം വരെ ...............വന്നില്ല
ഇപ്പോഴും കാത്തിരിക്കുന്നു “ഹൈ മോനെ സുഖമാണോ??”  എന്ന് വിളിച്ചുള്ള നായരേട്ടന്റെ ഫോണ്‍ കാത്ത്................

















No comments:

Post a Comment