____the face of love___
ഒരു വണ്ടെന്നുള്ളം കവര്ന്നു .
അവനായെന്നുള്ളം പകര്ന്നു.
അവനെന്നുള്ളില്‍ കടന്നു.
ഞാനവനെ നന്നായറിഞ്ഞു.
എന്‍ നെഞ്ചം അവനായ് കൊതിച്ചു.
ഞാനോ പാട്ടില്‍ അലിഞ്ഞു .
കാറ്റും കൂടെ അലിഞ്ഞു .
അവനെന്‍ കൂടെയിരുന്നു .
അധരം എന്തോ മൊഴിഞ്ഞു ,
ഞങ്ങള്‍ തമ്മില്‍ ഉറഞ്ഞു.
മൗനം എങ്ങോ മറഞ്ഞു .
എങ്ങും പ്രണയം നിറഞ്ഞു.
ഞാനെന്നെ മറന്നു.
അവനായ് ഹൃദയം തുറന്നു.
അവനെന്‍ കാതില്‍ പറഞ്ഞു.
അനുരാഗം പൂവായ് വിടര്ന്നു .
അവനെങ്ങോ മറഞ്ഞു.
എന്‍ ഹൃദയം തകര്ന്നു .
ഇരുളെങ്ങും പടര്ന്നു .
ഞാന്‍ വിരഹം അറിഞ്ഞു.
ഹൃദയം അവനായ് വിതുമ്പി.
മരണം അവനെ കവര്ന്നു്.
അവനോ മണ്ണില്‍ അലിഞ്ഞു.
പുനര്ജ്ജ ന്മം അവനായ് കൊതിച്ചു.
അരുണ്‍ രാജ്
No comments:
Post a Comment