NIRAM

  • 2
നിറം
_______________________________________
അസ്തമന സൂര്യന്‍റെ നിറമെന്താണെന്നവള്‍ ചോതിച്ചു.
നിറമില്ലെന്നു ഞാന്‍ പറഞ്ഞു.
ഉടലാകെ മഞ്ഞു വീഴ്ത്തുന്ന ഡിസംബറില്‍ അവള്‍ ചോതിച്ചു-
ക്രിസ്മസ് രാവില്‍ അതിരില്ലാതെ തുഷാരം വാരി വിതറും ,
ആകാശത്തിന്‍റെ നിറമെന്ത്?
അറിയില്ലെന്ന് ഞാന്‍ പറഞ്ഞു.
തുലാവര്‍ഷം ചിരി തൂകി നില്‍ക്കവേ നനുത്ത കുളിര്‍ പടര്‍ത്തും,
ചാറ്റല്‍ മഴയുടെ നിറമോ?
...
മഴയ്ക്ക് എന്‍റെ മനസ്സിന്‍റെ നിറമാണ്.
നിന്‍റെ കണ്ണുകളുടെ നിറമെന്തെന്നു പറയാമോ?
നിന്നെ ഒരു നോക്ക് കാണാന്‍ കഴിയാത്ത എന്‍റെ കണ്ണുകളുടെ നിറം-
കറുപ്പായിരിക്കും,അന്ധകാരം നിഴലിക്കുന്ന കറുപ്പ് നിറം.

-അരുണ്‍ രാജ്

2 comments: