• 0
*********[ മഴ ]*********

ഭയചകിതനായി ഞാന്‍ ഞെട്ടിത്തരിച്ചുപോയ്‌
പടിക്കലേക്കായൊന്നെത്തി നോക്കി.
മനപ്പക വച്ചു കൂട്ടിയവന്‍ വീണ്ടുമെന്‍
പടിയ്ക്കല്‍ വന്നെത്തി നോക്കുന്നു.

ഇനിയുമെന്താണവനു വേണ്ടതെന്നറിയില്ല-
യെന്‍ച്ചുടലയാണോ അവന്‍റെ ലക്ഷ്യം ?
കരയുവാന്‍ മാത്രമായവന്‍റെ ജന്മം എന്നാല്‍
കരയിക്കുകയെന്നതുമവന്‍റെയിഷ്ട്ടം.

ഒരിയ്ക്കലവന്‍ വന്നു ചോരനെപ്പോലെന്‍റെ
മച്ചിന്‍റെ വിടവിലൂടെന്നെ നോക്കി.
ഒരു കൊച്ചു സങ്കടപ്പുഴ തന്നെ നല്‍കിക്കൊണ്ടവന്‍
വീണ്ടുമെങ്ങോട്ടോ പോയ്‌ മറഞ്ഞു.

നിദ്രകള്‍ മങ്ങിയ രാത്രികള്‍ നല്‍കിയവനെന്നെ
പിന്നെയും കരയാന്‍ വിട്ടു.
പിന്നീടൊരിയ്ക്കല്‍ അവനെന്‍റെ പാച്ചകപ്പുരയിലെ
അഗ്നി കെടുത്തി വച്ചു.

മുണ്ടു മുറുക്കി വിശപ്പടക്കീ ഞാന്‍
എന്‍ മഞ്ചം തന്നില്‍ ശയിക്കനേരം
വീണ്ടുമവന്‍ വന്നു ചോരുന്ന കൂരയില്‍
എന്നെ നനച്ചിട്ടെങ്ങോ പോയി.

ഇല്ലയൊരിക്കലും പറ്റുകില്ലാ-
യെനിക്കവനെ പ്രണയിക്കാനാവുകില്ല
എങ്കിലുമവനെന്‍റെ രാത്രികളില്‍
നിദ്രതന്‍ കൂട്ടിനുണ്ടായിരുന്നു.

------അരുണ്‍ രാജ്----------

No comments:

Post a Comment