• 0


                ---------------ഒരുസന്ധ്യ---------------
 അങ്ങിനെ ഒരു കണക്കിന് ബസ്സ് ചാലക്കുടി സ്റ്റാന്‍ഡില്‍ എത്തി. അപ്പോഴും തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ജനാലയുടെ ഷട്ടര്‍ അടക്കാന്‍ വേണ്ടി ഞാന്‍ WINDOW സീറ്റിന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു. ഞാനൊന്ന് ജനാലയിലൂടെ പുറത്തേക്കു നോക്കി; ഒരു പെണ്‍കുട്ടി അവളുടെ കയ്യിലിരുന്ന മനോഹരമായ പേനയെടുത്ത് വലിച്ചെറിയുന്നു. കാറ്റിന്‍റെ ശക്തി കുറഞ്ഞു വരുന്നു. ഞാന്‍ ഷട്ടര്‍ അടച്ചില്ല. ബസ്സ്‌ എടുക്കാന്‍ ഇനിയും സമയമെടുക്കും. ഞാന്‍ പതിയെ പുറത്തെ കാഴ്ചകളിലേക്കൊന്ന്‍ കണ്ണോടിച്ചു .നിറയെ ആളുകള്‍, എല്ലാവര്‍ക്കും  തിരക്കാണ്. എന്തു ചെയ്യാം “ FAST LIFE “. ഇതിനോടകം മൂന്നു നാല് ബസ്സുകള്‍ സ്റ്റാന്റ്  വിട്ടിരുന്നു. എല്ലാ ബസ്സുകളിലും ആളുകളെ തിക്കി നിറച്ചാണ് പോക്ക്. അത് കണ്ടപ്പോള്‍  പണ്ടാരോ പറഞ്ഞ തമാശ ഓര്‍മ്മ വന്നു,
 ഇത്രേം ആളുകള്‍ ചാലക്കുടിയില്‍ ഉണ്ടോ?...”
       എന്‍റെ ബസ്സിലേക്ക് ആളുകള്‍ ഓടിക്കയറുന്നുണ്ട്. ഭൂരിഭാഗവും സ്കൂള്‍ കുട്ടികളാണ്. തിരക്ക് കൂടി കൂടി വരുന്നു. ആ തണുത്ത കാറ്റ് വിയര്‍ത്തിരിക്കുന്ന എന്‍റെ ശരീരത്തിന് കുളിര്‍മ്മയേകുവാന്‍ വീണ്ടും വീശി. ഞാനൊന്ന് കൂടി പുറത്തോട്ടു നോക്കി.ഒരു യാചക’. പഴകിയ വസ്ത്രം, കീറി പറിഞ്ഞ ഒരു തുണി സഞ്ചി തോളില്‍ ഇട്ടിട്ടുണ്ട്. പാറിപ്പറക്കുന്ന ചെമ്പന്‍ മുടി. കഴുത്തില്‍ ഒരു കറുത്ത ചരടുണ്ട്. കണ്ടിട്ട് ഈ അടുത്ത കാലത്തൊന്നും വല്ലതും കഴിച്ച ലക്ഷണമില്ല. അവര്‍ നടക്കാന്‍ തന്നെ നന്നേ പ്രയാസപ്പെടുന്നുണ്ട്. ഒരു നാല്‍പ്പത് വയസ്സ് തോന്നിക്കുന്നുണ്ട്. ഓരോ തിരക്ക് പിടിച്ചു പോകുന്ന മുഖങ്ങളുടെ അടുത്ത് ചെന്ന് കൈ നീട്ടുന്നു. കൈ മലര്‍ത്തുന്നവരാണ് അധികവും. അവര്‍ ഒരു കൂസലുമില്ലാതെ വീണ്ടും കൈ നീട്ടികൊണ്ടിരുന്നു. പിന്നീടവര്‍ അവിടെ വച്ചിരുന്ന “WASTE BIN” ന്‍റെ. അടുത്തെത്തി,എന്തോ തിടുക്കത്തില്‍ തിരഞ്ഞു കൊണ്ടിരുന്നു. ഭക്ഷണത്തിന്‍റെ ബാക്കിയാകാം’ .
പെട്ടെന്ന് പ്രസന്നമായ അവളുടെ മുഖം നിരീക്ഷിച്ച ഞാന്‍ എന്തെങ്കിലും തടഞ്ഞു കാണുമെന്നു നിനച്ചു. ആ മുഖത്ത് വീണ്ടും വിഷാതം നിറഞ്ഞു. പ്രദീക്ഷിച്ചത് കിട്ടിയില്ലെന്നെനിക്ക് മനസ്സിലായി. അവര്‍ തിരച്ചില്‍ നിര്‍ത്തി . ബസ്‌ പുറപ്പെടാറായെന്നു തോന്നുന്നു.  കണ്ടക്ടര്‍ എന്തോ വിളിച്ചു പറയുന്നുണ്ട്. മഴക്കാറുള്ളത് കൊണ്ടാകാം, നേരം നന്നേ ഇരുട്ടി തുടങ്ങിയിരുന്നു. എവിടെ നിന്നോ വീണ്ടും വന്ന കാറ്റ് അവരുടെ ചെമ്പന്‍ മുടികളെ തഴുകികൊണ്ട് എങ്ങോട്ടോ മറഞ്ഞു. നികൃഷ്ട്ടമാം കണക്കെ
ആ പെണ്‍കുട്ടി വലിച്ചെറിഞ്ഞ ആ സുന്ദരമായ പേനയുടെ അടുത്തേക്ക്  അവര്‍ നീങ്ങി. അതെടുത്തു നോക്കി.
     ഇതെന്തു സാധനം  എന്ന് ചിന്തിചിട്ടെന്ന പോലെ ആ പേനയെടുത്ത് തിരിച്ചും മറിച്ചും നോക്കി. എന്നിട്ട് “TOP”  ഊരി മാറ്റി. അവരുടെ കയ്യില്‍ എഴുതി നോക്കി. ഭാഗ്യം അത് തെളിയുന്നുണ്ടായിരുന്നു. അവര്‍ക്ക് അത്  നന്നായി ഇഷ്ട്ടപ്പെട്ടിട്ടുണ്ട്. എന്തോ നിധി കിട്ടിയ പോലെ അവര്‍ ആ പേനയെടുത്ത് തലോടി, ഒരു മുത്തവും കൊടുത്തു. പിന്നീട് അവരുടെ തോള്‍ സഞ്ചിയില്‍ ഇടുകയും ചെയ്തു. നേരത്തെ തളര്‍ന്നിരുന്ന മുഖം ഇപ്പോള്‍ നല്ല തെളിച്ചമുള്ളത് പോലെ എനിക്ക് തോന്നി. ഇതിനോടകം ആ വലിയ ജനക്കൂട്ടത്തിനിടയിലൂടെ അവരും തുണി സഞ്ചിയും പിന്നെ ആ പേനയും എങ്ങോട്ടോ മറഞ്ഞിരുന്നു. ബസ്സ്‌ നീങ്ങി തുടങ്ങി. നേരത്തെ ഇരുണ്ടു കൂടിയ മേഘങ്ങള്‍ ഒരു മഴയും പാസ്സാക്കി. ഞാന്‍ ഷട്ടര്‍ ഇട്ടു. അങ്ങനെ ഒരു സന്ധ്യ കൂടി വിടവാങ്ങുന്നു.


അരുണ്‍ രാജ്

No comments:

Post a Comment