• 1
      യാത്രാ മൊഴി.
    """""""""""""

ഒടുവിലാത്തിണ്ണതന്‍ വിരിമാറില്‍ നിന്നുമകലുന്നു-
യെന്‍ സ്വാര്‍ത്ഥ സ്വപ്നങ്ങളും.
അണയുന്നു റാന്തല്‍ തന്‍ നേര്‍ത്ത വെട്ടം
എന്‍റെ അന്തരാത്മാവില്‍ നിന്നെന്നേക്കുമായ്.


ഒഴിയുന്നു നാവിലെ നാമജപങ്ങളും
നിഷ്ഫലമായോരെന്‍ മോഹങ്ങളും.
ഓര്‍മ്മകള്‍ കൈവിട്ടങ്ങകലുന്ന നേരത്തും
നിന്നെ നിനച്ചു ഞാന്‍ കാത്തിരിക്കും.

തൊടിയിലെ പൂത്തമാവും പൂമരങ്ങളും 
എന്‍ സമൃതിയിലാകെ പടര്‍ന്ന നേരം,
എന്‍ പ്രിയേ നീയെന്‍റെ ശിശിരമായിരുന്നെന്നു-
ഞാന്‍ വീണ്ടും സ്മരിച്ചിടട്ടെ.

ഏത്ര നൈര്‍മ്മല്ല്യം നിന്‍ അക്ഷികള്‍
എന്‍റെ ഹൃദയമാം ബിന്ദുവിലേറ്റ നേരം
അനുരാഗം പൂവിട്ടോരാധന്ന്യ നിമിഷമെന്നാത്മ-
വസന്തത്തിന്നാദ്യയാമം.

പ്രതീക്ഷകള്‍ മങ്ങുന്നു തെളിയുന്ന അന്തകാരത്തിന്‍റെ-
മറവിലായ് യാത്രയാകാന്‍.
സമയമായ് ഇനിയില്ലയെന്‍ മൊഴികളെങ്കിലും,
നേരട്ടെ ഞാനെന്‍റെ മംഗളങ്ങള്‍.

            -അരുണ്‍ രാജ്.

1 comment: