ഒരു നിലാ സ്വപ്നം

  • 0
------ഒരു നിലാ സ്വപ്നം-----

പാതിരാ ചന്ദ്രന്‍റെ ചാരുതയില്‍,
നീലച്ച നിലാവെന്‍റെ മിഴികളില്‍ നീലാഞ്ചനം നിറയ്ക്കുമ്പോള്‍,
ഒരു സുന്തര സ്വപ്നമായ് ഒരു താരകത്തിന്‍റെ ശോഭയോടെ,

നീയെന്‍റെയരികില്‍ വന്നെങ്കില്‍.

രാമച്ചഗന്തം പരത്തുന്ന നിന്‍റെ കാര്‍കൂന്തല്‍ ചുരുളുകളാലെന്നെ
പൊതിയുന്ന അനര്‍ഘ നിമിഷം ധന്യമാക്കുന്ന,
നിന്‍റെ ചാന്ദ്ര വര്‍ണ്ണം,തുളുമ്പുന്ന ചാരു നേത്രങ്ങളില്‍,
നിറയുന്ന പ്രേമചിത്രം.

അതില്‍ നാമിരുവരും ഇണക്കുരുവികളായി
പരസ്പ്പരം കൊക്കുരുമ്മിയങ്ങനെ
ഏകാന്തതയുടെ പടിക്കെട്ടുകള്‍ കടന്ന്
നമുക്ക് നിശയുടെ തേരില്‍ എങ്ങും നിലാവ് പരന്ന,
താരകങ്ങള്‍ കണ്‍ചിമ്മിയണയുന്ന,
ഓര്‍മ്മകള്‍ക്ക് കുളിര് പകര്‍ത്താന്‍ എപ്പോഴും മഞ്ഞുപൊഴിക്കുന്ന,
പ്രണയ ദ്വീപിലേക്ക് യാത്രയാകാം
എന്‍റെ നിദ്രാസങ്കല്‍പ്പത്തിനന്ത്യം വരെ .

-അരുണ്‍ രാജ്

No comments:

Post a Comment